മഡ്ഗാവ്: സാഫ് വനിതാ ചാമ്പ്യന്‍ഷിപ്പ് ഫുട്ബോളിന് പതിറ്റാണ്ടിനുശേഷം ഇന്ത്യ ആതിഥേയത്വം വഹിക്കും. മേയ് 24 മുതല്‍ ജൂണ്‍ ഏഴ് വരെ ഗോവയിലാണ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്.
ഗ്രൂപ്പ് ബിയില്‍ ബംഗ്ലാദേശ്, മാലദ്വീപ് ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ. ഗ്രൂപ്പ് എയില്‍ നേപ്പാള്‍, ശ്രീലങ്ക, ഭൂട്ടാന് ടീമുകളാണുള്ളത്. ഗ്രൂപ്പ് ചാമ്പ്യന്മാര് സെമിയിലെത്തും.2019ല്‍ ആണ് ഇന്ത്യ അവസാനമായി സാഫ് വനിതാ ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയത്.